കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂൾ വാർഷികം
1513521
Wednesday, February 12, 2025 7:56 AM IST
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ 79-ാം വാർഷികാഘോഷം തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു.
പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി എൻഡോവ്മെന്റ് വിതരണം ചെയ്തു. കെസിബിസി സംസ്ഥാന അധ്യാപക എക്സലൻസ് അവാർഡ് നേടിയ സ്കൂൾ മുഖ്യാധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കലിനേയും കരോൾ ഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കുന്നോത്ത് സ്കൂൾ അധ്യാപകരേയും കോർപറേറ്റ് മാനേജർ അനുമോദിച്ചു.
സ്കൂൾ വാർഷിക പതിപ്പ് പ്രകാശനം ഇരിട്ടി ബിആർസി ബിപിസി ടി.എം. തുളസീധരനും സമ്മാനവിതരണം ഫാ. തോമസ് പാണാകുഴിയിലും നിർവഹിച്ചു. മുഖ്യാധ്യാപകൻ മാത്യു ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ, പായം പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, കുന്നോത്ത് എച്ച്എസ്എസ് മുഖ്യാധ്യാപകൻ രാജി കുര്യൻ, പാരിഷ് കോ-ഓർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, പിടിഎ പ്രസിഡന്റ് കെ.എം. സിനു, മദർ പിടിഎ പ്രസിഡന്റ് സഞ്ജു കുര്യൻ, സ്കൂൾ ലീഡർ വി.കെ. ആര്യ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിന്ധു ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കരാട്ടെ പ്രദർശനം, നാസിക്ക് ഡോളും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും അനുമോദനവും നടന്നു.