ടിഎസ്എസ്എസ് കോട്ടൂർ യൂണിറ്റ് രൂപീകരിച്ചു
1513519
Wednesday, February 12, 2025 7:56 AM IST
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) കോട്ടൂർ യൂണിറ്റ് രൂപീകരിച്ചു. ടിഎസ്എസ്എസ് അസോസിയേറ്റ് ഡയറക്ടർ ഫാ.ലൂക്കോസ് മാടശേരിയിൽ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഇടവക വികാരി ഫാ.ജോബി എടത്തിൽ അധ്യക്ഷത വഹിച്ചു.
ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഷിജോ എം.ജോസ്, ഇടവക കോ-ഓർഡിനേറ്റർ സൈജോ വട്ടക്കാവുങ്കൽ, പ്രോഗ്രാം മാനേജർ ലിസി ജിജി, ലിറ്റ്ന ജോൺൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ.ഷിജോ എം.ജോസ് - പ്രസിഡന്റ്, വർഗീസ് ജോൺ - വൈസ് പ്രസിഡന്റ്, ലിറ്റ്ന മനോജ് - സെക്രട്ടറി, സൗമ്യ ഷാജി - ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.