നാഷണൻ ട്രസ്റ്റ് ആക്ട് ഹിയറിംഗിൽ 68 പരാതികൾ പരിഗണിച്ചു
1513518
Wednesday, February 12, 2025 7:56 AM IST
കണ്ണൂർ: ഭിന്നശേഷിക്കാർക്കായി നടന്ന നാഷണൻ ട്രസ്റ്റ് ആക്ട് ഹിയറിംഗിൽ 68 പരാതികൾ പരിഗണിച്ചു. നിയമപരമായി 40 പേർക്ക് രക്ഷാകർതൃ സർട്ടിഫിക്കറ്റ് നൽകുന്നതിന് അനുമതിയായി. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ഹിയറിംഗിൽ 68 അപേക്ഷകളാണ് പരിഗണിച്ചത്.
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിവൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗങ്ങളിൽപെട്ടവർക്കു വേണ്ടിയുള്ള അപേക്ഷകളാണ് പരിഗണിച്ചത്.വസ്തുസംബന്ധമായ കേസുകൾ, ഭിന്നശേഷിക്കാരുടെ അവകാശം നിഷേധിക്കൽ തുടങ്ങിയ 28 പരാതികളും സിറ്റിംഗിൽ പരിഗണിച്ചു.
ഹിയറിംഗിൽ എഡിഎം സി. പദ്മചന്ദ്രക്കുറുപ്പ്, എൽഎൽസി ജില്ലാ കൺവീനർ പി.കെ.എം. സിറാജ് , ജില്ലാ ലോ ഓഫീസർ എ. രാജ്, ഡോ. പി.ഡി. ബെന്നി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.