ഗവ. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ധർണ നടത്തി
1513517
Wednesday, February 12, 2025 7:56 AM IST
കണ്ണൂർ: സമൂഹ മാധ്യമങ്ങളിലൂടെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗവ. ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിപിഎം ഓഫീസിനു മുന്നിൽ ധർണ നടത്തി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിലംഗം മനീഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദിനി റോയ് അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ ആറിന് ആശാപ്രവർത്തകർ നടത്തിയ രാപ്പകൽ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലെ ആശാവർക്കർമാരുടെ ആനുകൂല്യങ്ങൾ ജെപിഎച്ച്എൻ വെട്ടിക്കുറക്കുന്നു എന്ന ഭാഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജൂണിയർ പബ്ലിക് നഴ്സുമാരെ അടച്ചാക്ഷേപിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.