തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
1513511
Wednesday, February 12, 2025 7:56 AM IST
ചെറുപുഴ: ചെറുപുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ യുവാവിനെ പരിക്കേറ്റു. ചെറുപുഴയിലെ തോപ്പിൽ ദിപിൻ ആന്റണിക്കാണ് (30) പരിക്കേറ്റത്.
ഇന്നലെ രാവിലെ സൊസൈറ്റിയിൽ പാൽ കൊടുത്ത് സ്കൂട്ടറിൽ തിരിച്ചുവരുന്ന വഴിയാണ് മുത്തപ്പൻ പെട്രോൾ പമ്പിന് മുന്നിൽ വച്ച് നായ്ക്കൾ ചാടിവീണത്. ഇരുചക്ര വാഹനത്തിൽ നിന്ന് വീണാണ് ദിപിന് പരിക്കേറ്റത്. ഇയാളെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.