സ്നേഹവീടിന്റെ താക്കോൽ കെെമാറി
1507876
Friday, January 24, 2025 1:02 AM IST
ചെറുപുഴ: കെപിസിസി ആയിരം വീട് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പാടിയോട്ടുചാലിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന അന്തരിച്ച ടി.വി. പ്രസാദിന്റെ കുടുബത്തിന് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിച്ചു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആറുമാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. മുഹമ്മദ് ഷമ്മാസ്, കെ.കെ. സുരേഷ്കുമാർ, എ. ബാലകൃഷ്ണൻ, എം. ഉമ്മർ, രവി പൊന്നംവയൽ, എ.കെ. രാജൻ, മനോജ് വടക്കേൽ, എൻ. അബ്ദുറഹ്മാൻ, എ. രാജീവൻ, കെ.പി. തങ്കമണി, ഉഷ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.