മാലിന്യമുക്തം നവകേരളം: വ്യാപാരികളുടെ യോഗം ചേർന്നു
1507875
Friday, January 24, 2025 1:02 AM IST
ചപ്പാരപ്പടവ്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ചപ്പാരപ്പടവ് ടൗണിൽ വ്യാപാരികളുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.സി. മമ്മു അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ടൗണിലെ വ്യാപാരികളുടെ നേതൃത്വത്തിൽ ടൗൺ സൗന്ദര്യവത്കരണം, വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ മാലിന്യങ്ങളെ തരം തിരിച്ച് നിക്ഷേപിക്കാൻ ബിൻ സ്ഥാപിക്കൽ, അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിത കർമ സേനയോടൊപ്പം പങ്കുചേരൽ, തുടർന്ന് ചപ്പാരപ്പടവ് ടൗൺ ഹരിത ടൗണായി പ്രഖ്യാപിക്കും എന്നിവ യോഗത്തിൽ തീരുമാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. മൈമൂനത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി , പഞ്ചായത്തംഗം പി.നസീറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബെർലിൻ ഷൈൻ ബിനോ, പി.പി ഭാർഗ്ഗവൻ, ഇ.സി അബ്ദുള്ള, എം. പ്രജേഷ് എന്നിവർ പ്രസംഗിച്ചു.