നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ ഇന്നു മുതൽ
1507869
Friday, January 24, 2025 1:01 AM IST
ഉളിക്കൽ: നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ.ജോസഫ് കാവനാടി കൊടിയേറ്റും. 4.45 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയക്ക് ഫാ. തോമസ് കൊന്നയിൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, മരിച്ചവരുടെ ഓർമദിനം, സെമിത്തേരി സന്ദർശനം. ആറിന് സൺഡേ സ്കൂൾ വാർഷികം, ഫ്യുഷൻ ഡാൻസ്. 25 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30 ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കാർമികത്വം വഹിക്കും. 6.30ന് സെന്റ് ജൂഡ് നഗർ കപ്പേളയിലേക്ക് വിശ്വാസ പ്രഘോഷണ റാലി, 7.45ന് സമാപനാശീർവാദം, വാദ്യ മേളങ്ങൾ. രാത്രി എട്ടിന് നാടകം-അപ്പ. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10.30ന് വിശുദ്ധ സെബാസ്ത്യനോസിന്റെ നവീകരിച്ച കുരിശടി വെഞ്ചിരിപ്പ്, ആർക്കിഎപ്പിസ്കോപ്പൽ പദവി പ്രഖ്യാപനം. 10.40 ആഘോഷമായ തിരുനാൾ കുർബാന,വചന സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും. തുടർന്ന 12ന് പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ നടക്കും.