സഹകരണ മേഖലയിൽ അർബൻ ബാങ്കുകൾ നിർണായക ശക്തി: കെ. സുധാകരൻ
1507866
Friday, January 24, 2025 1:01 AM IST
കണ്ണൂർ: കേരളത്തിലെ സഹകരണമേഖലയെ നിലനിർത്തുന്നതിൽ ആർബിഐ നിയന്ത്രണത്തിലുള്ള അർബൻ ബാങ്കുകളുടെ പങ്ക് വലുതും ഏറെ നിർണായകവുമാണെന്ന് കെ. സുധാകരൻ എംപി. കേരള അർബൻ ബാങ്ക് ഫെഡറേഷൻ ദ്വിദിന ശില്പശാല കണ്ണൂർ റോയർ ഒമേഴ്സ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ജയവർമ്മ, എം.വി. ശ്രീധരൻ, രാജീവൻ എളയാവൂർ, സുനിൽ പ്രകാശ്, ബേബിസൺ, ജേക്കബ് അൽഫോൻസ്, ദാസ്, വി. സത്യനാഥൻ, പോൾസൺ ആലപ്പാട് എന്നിവർ പ്രസംഗിച്ചു. ശിൽപശാല ഇന്ന് സമാപിക്കും. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.