സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
1507874
Friday, January 24, 2025 1:02 AM IST
ചെറുപുഴ: ലയൺസ് ക്ലബ് പാടിയോട്ടുചാലും വ്യാപാരി വ്യവസായി ഏകോപന സമിതി പുളിങ്ങോം പാലാവയൽ യൂണിറ്റും കാരുണ്യ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാടിയോട്ടുചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജീവ് ജയിംസ് അധ്യക്ഷത വഹിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. അജേഷ്, പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, ഷാന്റി ജോർജ്, മാത്യു കാരിത്താങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ മേഖലാ പ്രസിഡന്റ് റോയി ജോസ്, ജോയിസ് തോമസ്, ലയൺസ് ക്ലബ് സോൺ ചെയർമാൻ ഹൈമ ശശിധരൻ, കാരുണ്യ മെഡിക്കൽ സെന്റർ ഡയറക്ടർ പത്മനാഭൻ പലേരി, സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് അസ്ഥിബലക്ഷയ നിർണയ ക്യാമ്പും ബിപി, കൊളസ്ട്രോൾ, ഷുഗർ പരിശോധനയും നടന്നു.