തലശേരി അതിരൂപത ബൈബിൾ കൺവൻഷൻ മാർച്ച് 12 മുതൽ 16 വരെ ചെന്പേരി ബസിലിക്കയിൽ
1497609
Thursday, January 23, 2025 1:02 AM IST
ചെമ്പേരി: തലശേരി അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഓരോ വർഷവും നടത്തുന്ന കൃപാഭിഷേകം ബൈബിൾ കൺവൻഷൻ മാർച്ച് 12 മുതൽ16 വരെ ചെന്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടത്തും.
സുപ്രസിദ്ധ വചനപ്രഘോഷകനും അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം കൊടുക്കുന്ന ടീമാണ് ബൈബിൾ കൺവൻഷൻ നയിക്കുക.
കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് 501 അംഗങ്ങളുടെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി രക്ഷാധികാരിയായും പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ ജനറൽ കൺവീനറായും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൺവീനറായുമുള്ള കമ്മിറ്റിക്കാണ് രൂപം നൽകിയത്.
വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. ജോസഫ് കാക്കരമറ്റത്തിൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫൊറോനാ വികാരിമാരായ ഫാ. നോബിൾ ഓണംകുളം, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ വികാരിമാരായ ഫാ. തോമസ് പൈമ്പിള്ളിൽ, ഫാ. തോമസ് വടക്കേമുളഞ്ഞനാൽ, ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. മാത്യു ഓലിക്കൽ, ഫാ. ലാസർ വരമ്പകത്ത്, ഫാ. സെബാസ്റ്റ്യൻ ചേന്നോത്ത്, ഫാ. ജോസഫ് പുതുമന, ഫാ. ജോസഫ് ആനചാരിൽ എന്നിവരുടെ നേതൃത്വത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയുടെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സഹകരണത്തോടെയും ഫൊറോനാ കൗൺസിലുകളുടെ സഹായത്തോടെയും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.