യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തലവൻ അറസ്റ്റിൽ
1507863
Friday, January 24, 2025 1:01 AM IST
മയ്യിൽ: അപകടമുണ്ടാക്കിയും തട്ടിക്കൊണ്ടു പോയും വാഹന യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തലവൻ കണ്ണൂരിൽ പിടിയിൽ. കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ. മജീഫിനെയാണ് മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി. സി സഞ്ജയ്, എസ്ഐ പ്രശോഭ് എന്നിവരും കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ സ്ക്വാഡും ചേർന്നാണ് കണ്ണൂർ മുഴത്തടത്തെ ഒരു മുറിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് സംഘം അതിസാഹസികമായാണ് പിടികൂടിയത്.
ചേലേരിയിലും ചക്കരക്കല്ലിലും വാഹനാപകടങ്ങൾ സൃഷ്ടിച്ച് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിലും കഴിഞ്ഞ 28ന് കക്കാട് സ്വദേശി അൻസീബിനെ ബൈക്ക് തടഞ്ഞ് നിർത്തി കാറിടിച്ച് അക്രമിച്ച കേസിലെയും പ്രതിയാണ്.