പൈതൽ ഹിൽസ് ഫാർമേഴ്സ് കന്പനി കരുവഞ്ചാൽ ക്ലസ്റ്റർ രൂപീകരിച്ചു
1497619
Thursday, January 23, 2025 1:02 AM IST
കരുവഞ്ചാൽ: കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക വിളകൾ മൂല്യ വർധിത ഉത്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനുമായി നബാർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പൈതൽ ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കരുവഞ്ചാൽ കേന്ദ്രമായി ക്ലസ്റ്റർ രൂപീകരിച്ചു. കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്ന ക്ലസ്റ്റർ രൂപീകരണ യോഗം കമ്പനി ചെയർമാൻ ഡോ. കെ.എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്രമോട്ടർ ആൻഡ് മുൻ സിപിസിആർഐ ശാസ്ത്രജ്ഞൻ ഡോ. ജോസ് ചൊറുകാവിൽ അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടർ പി.ടി. ലൂക്കോസ്, ഡയറക്ടർമാരായ ജോസ്റ്റിൻ കട്ടക്കയം, എ.പി. സെബാസ്റ്റ്യൻ, കെ.എ. സെബാസ്റ്റ്യൻ, സിഇഒ അമൽ ജോസ് എന്നിവർ പ്രസംഗിച്ചു.സച്ചിൻ സക്കറിയാസ്, കെ. റിജിൻ, കെ. അമ്പിളി എന്നിവർ ക്ലാസുകൾ നയിച്ചു. ഭാരവാഹികൾ: ജോസുകുട്ടി താഴത്തുപറമ്പിൽ-പ്രസിഡന്റ്, ചാക്കോ മരുതാനിക്കാട്ട്-സെക്രട്ടറി, ജിജി കൈതമല-വൈസ് പ്രസിഡന്റ്, റോസമ്മ ജോൺ അറയ്ക്കൽ-ജോയിന്റ് സെക്രട്ടറി, നോബി കുര്യൻ-ട്രഷറർ.