സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും
1497615
Thursday, January 23, 2025 1:02 AM IST
കുന്നോത്ത്: കുന്നോത്ത് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും വിജയോത്സവവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി. സുമയ്ക്കുള്ള യാത്രയയപ്പും പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. തലശേരി കോർപറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്, മുഖ്യാധ്യാപിക രാജി കുര്യന്, അസിസ്റ്റന്റ് മാനേജര്‍ ഫാ. തോമസ് പാണാക്കുഴി, പായം പഞ്ചായത്ത് അംഗങ്ങളായ മുജീബ്, കുഞ്ഞിക്കണ്ടി, ഷൈജന്‍ ജേക്കബ്, പ്രിന്‍സിപ്പല്‍ പി.കെ. ബാബു, മാത്യു ജോസഫ്, ജോബി ജോസഫ്, പ്രതീഷ് ടോം ജോസ്, ബെന്നി പുതിയമ്പുറം, ജൈജു എം. ജോയ്, ലിയാ ലാമിയ എന്നിവര്‍ പ്രസംഗിച്ചു.