തിരുനാൾ ആഘോഷം
1507870
Friday, January 24, 2025 1:01 AM IST
പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ
പൈസക്കരി: ദേവമാതാ ഫൊറോന പള്ളിയിൽ 12 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വണ്ണായിക്കടവ് കപ്പേളയിൽ നിന്നാരംഭിച്ച വിജയപതാക പ്രയാണത്തിന് പൈസക്കരി കുരിശടിയിൽ സ്വീകരണം നൽകി. പതാക ഏറ്റുവാങ്ങിയ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം തിരുനാളിന് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവക്ക് കാർമികത്വം വഹിച്ചു. ഫെബ്രുവരി രണ്ടുവരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും.
ഫാ. വിൻസ് കോയിക്കൽ, ഫാ. ബിജു ചേന്നോത്ത്, ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, ഫാ. പ്രവീൺ ചിറത്തറ, ഫാ. ജോസഫ് കളരിയ്ക്കൽ, ഫാ. കുര്യാക്കോസ് കളരിയ്ക്കൽ, ഫാ. റോബിൻസൺ ഓലിയ്ക്കൽ, ഫാ. സജി പെരുമ്പാട്ട്, ഫാ. ഫ്രാൻസീസ് തേക്കുംകാട്ടിൽ, ഫാ. സിനോ തോണക്കര, ഫാ. തോമസ് പൈമ്പള്ളിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിനു വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജിബിൻ വട്ടംകാട്ടേൽ, റവ. ഡോ. തോമസ് കൊച്ചുകരോട്ട് എന്നിവർ കാർമികത്വം വഹിക്കും.
രാത്രി ഏഴിന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ, ഒന്പതിന് "കരിന്തണ്ടൻസ്' -മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്. ഇടവകാദിനമായ ഫെബ്രുവരി രണ്ടിനു വൈകുന്നേരം 4.30 ന് ഫാ. ഗിഫ്റ്റിൻ മണ്ണൂർ, റവ. ഡോ. ജോബി കോവാട്ട്, ഫാ. ട്വിങ്കിൾ തോട്ടപ്ലാക്കൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്.
പ്രദക്ഷിണം, സമാപനാശീർവാദം എന്നിവയ്ക്കുശേഷം രാത്രി എട്ടിന് കൊല്ലം അമല കമ്യൂണിക്കേഷൻസിന്റെ "പുതിയ നിയമം'-നാടകം.
പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ
കരുവഞ്ചാൽ: പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലിന് കൊടിയേറ്റ്. 4.15ന് ഫാ.ജോസഫ് ആനക്കല്ലിന്റെ കാർമികതത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. നാളെ മുതൽ 30 വരെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, വചന സന്ദേശം,നൊവേന എന്നിവയ്ക്ക് ഫാ. ഗിഫ്റ്റിൻ മണ്ണൂർ, ഫാ. അനീഷ് മണവത്ത്, ഫാ. ജോൺ ചെമ്പനാനിക്കൽ, ഫാ. ജെറിൻ പന്തലൂപ്പറമ്പിൽ, ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ എന്നിവർ കാർമികത്വം വഹിക്കും.
31ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന വചന സന്ദേശം നൊവേന എന്നിവയ്ക്ക് ഫാ. അഗസ്റ്റ്യൻ കാരയ്ക്കാട്ട് കാർമികത്വം വഹിക്കും.
തുടർന്ന് സെമിത്തേരി സന്ദർശനം. സൺഡേ സ്കൂൾ, ഭക്ത സംഘടനകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാസന്ധ്യ. ഫെബ്രുവരി ഒന്നിന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. പോൾ ഇടത്തിനകത്ത് കാർമികത്വം വഹിക്കും. 6.45ന് തിരുനാൾ പ്രദക്ഷിണം. ഫാ ആന്റ്ണി അമ്പാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് സമാപനാശീർവാദം. രണ്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 9ന് ഫാ. മാത്യു കുന്നേലിന്റെ കാർമികതത്തിൽ റാസ കുർബാന. 11.30ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്.
കോഴിച്ചാൽ സെന്റ് ജോർജ് പള്ളിയിൽ
ചെറുപുഴ: കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പിതാക്കൻമാരുടെ ഓർമ പെരുന്നാളും 25, 26 തീയതികളിൽ നടക്കും.
നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്, ആറിന് സന്ധ്യാ പ്രാർഥന, രാത്രി ഏഴിന് ബാവ കുരിശടിയിലേക്ക് പ്രദക്ഷിണം, തുടർന്ന് ക്രിസോസ്റ്റമോസ് മർക്കോസ് തിരുമേനിയുടെ പ്രസംഗം, ഒൻപതിന് ആശീർവാദം, നേർച്ചസദ്യ. 26ന് രാവിലെ 7.15ന് പ്രഭാത പ്രാർഥന, 8.15ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ക്രിസോസ്റ്റമോസ് മർക്കോസ് തിരുമേനി കാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർഥന, പ്രസംഗം,10.15ന് സൺഡേ സ്കൂൾ എൻഡോവ്മെന്റ് വിതരണം.11ന് ലേലം, 11.20ന് പ്രദക്ഷിണം, 11.45ന് ആശീർവാദം, 12ന് നേർച്ചസദ്യ.