ആരോഗ്യവിഭാഗം പരിശോധന നടത്തി
1497616
Thursday, January 23, 2025 1:02 AM IST
ഇരിട്ടി: വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വള്ളിത്തോട്, കുന്നോത്ത്, മാടത്തിൽ, തന്തോട് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത വള്ളിത്തോട് സ്കൈ ബാറിനു നോട്ടീസ് നൽകി പിഴ ഈടാക്കി.
ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായി പ്രവർത്തിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റ്യാനി, കെ. സിജു, പി. അബ്ദുള്ള, ജിതിൻ ജോർജ് പഞ്ചായത്ത് എച്ച്ഐ പി. റീജ, സുമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.