തിരുനാൾ ആഘോഷം നാളെ മുതൽ
1497621
Thursday, January 23, 2025 1:02 AM IST
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ്
ഫൊറോന പള്ളിയിൽ
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ തിരുനാളിന് നാളെ തുടക്കമാകും. വൈകുന്നേരം നാലിന് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളി കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, വചനസന്ദേശം. 25 മുതൽ ഫെബ്രുവരി ഒന്നു വരെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന, വചനസന്ദേശം എന്നിവ നടക്കും.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 6.30ന് വിശ്വാസപ്രഘോഷണ റാലി. തുടർന്ന് നാടകം. സമാപന ദിനമായ രണ്ടിന് രാവിലെ ഒന്പതിന് റാസ കുർബാന, വചനപ്രഘോഷണം, 11.30ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12ന് സ്നേഹവിരുന്ന്.
തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ
ചെറുപുഴ: തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ തിരുനാളിന് നാളെ തുടക്കമാകും. വൈകുന്നേരം നാലിന് ഇടവകാ വികാരി ഫാ. ഡോൺ ബോസ്കോ പുറത്തേമുതുകാട്ടിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ഫ്രാൻസീസ് മൂന്നാനാൽ കാർമികത്വം വഹിക്കും. 31 വരെയുള്ള എല്ലാ തിരുനാൾ ദിവസങ്ങളിലും വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നീ തിരുക്കർമങ്ങൾ നടക്കും.
ഫെബ്രുവരി ഒന്നിനു വൈകുന്നേരം നാലിന് തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ കാർമികത്വം വഹിക്കും. 6.30ന് ആഘോഷമായ പ്രദക്ഷിണം ടൗൺ കപ്പേളയിലേയ്ക്ക്. രാത്രി ഒന്പതിന് ഫ്യൂഷൻ മ്യൂസിക്കൽ ഷോ. രണ്ടിനു രാവിലെ ആറിന് വിശുദ്ധ കുർബാന.
ഒന്പതിന് ആഘോഷമായ തിരുനാൾ റാസ. റവ. ഡോ. ആന്റണി തറേക്കടവിൽ, തോമസ് ഇളമ്പാശേരിയിൽ, ഫാ. കുര്യൻ പനയേലിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിക്കും.
ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ
പയ്യാവൂർ: കൂട്ടുംമുഖം പന്ന്യാലിലെ ലിസിഗിരി ചെറുപുഷ്പ പള്ളിയിൽ പത്തു ദിവസത്തെ തിരുനാൾ നാളെ മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. 30 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. 29ന് ഫാ. ജോമി പതിപ്പറമ്പിൽ, 30ന് ഫാ. ജിതിൻ പാലോലിൽ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
31ന് വൈകുന്നേരം നാലിന് ഇടവക വികാരി ഫാ. ജോസഫ് നിരപ്പേൽ കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. അലക്സ് നിരപ്പേൽ കാർമികത്വം വഹിക്കും. സെമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയ്ക്കു ശേഷം സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികം.
ഫെബ്രുവരി ഒന്നിനു വൈകുന്നേരം അഞ്ചിന് ഫാ. ജോൺ പൊന്നമ്പേലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് കൂട്ടുംമുഖം കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. തിരുനാൾ സന്ദേശം-തലശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ. സമാപനാശീർവാദം, വാദ്യമേളങ്ങൾ.
സമാപന ദിനമായ രണ്ടിനു രാവിലെ 9.30ന് ആഘോഷമായ വിശുദ്ധ കുർബാന-മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ. പ്രസുദേന്തി വാഴ്ചയ്ക്കുശേഷം കുരിശടി ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്.
മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ
തിരുനാൾ ഇന്നുമുതൽ
മണ്ടളം: സെന്റ് ജൂഡ് തീർഥാടന പള്ളിയിൽ 11 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.45ന് കൊടിയേറ്റിനെ തുടർന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ കാർമികത്വം വഹിക്കും. 31 വരെ ദിവസവും വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. ഫാ. നിധിൻ പൂകമല, ഫാ. ജെയ്സൺ നരിപ്പാറ, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ഫാ. ആന്റണി ആനക്കല്ലിൽ, ഫാ. തോമസ് പൈമ്പള്ളിൽ, ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. ജെയിംസ് മേലെപ്പറമ്പിൽ, ഫാ. ജോൺ കൊച്ചുപുര എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
31 ന് വൈകുന്നേരം 6.30ന് കലാസന്ധ്യ-സൺഡേ സ്കൂൾ, ഭക്തസംഘടനകളുടെ വാർഷികം. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു വേങ്ങക്കുന്നേൽ അധ്യക്ഷത വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിനു വൈകുന്നേരം 4.30 ന് ഫാ. ജോഫിൻ കരുവൻമാക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്. തുടർന്ന് മണ്ടളം ടൗൺ കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. രാത്രി എട്ടിന് കൊല്ലം ആവിഷ്കാരയുടെ "സൈക്കിൾ' സാമൂഹിക ഹാസ്യനാടകം. സമാപന ദിനമായ രണ്ടിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10 ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് തലശേരി അതിരൂപത ചാൻസലർ ഫാ. ബിജു മുട്ടത്ത്കുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.