വീട്ടിൽ വൈദ്യുതി എത്തിച്ച് എൻഎസ്എസ്
1507865
Friday, January 24, 2025 1:01 AM IST
ഇരിട്ടി: വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ വൈദ്യുതി എത്തിച്ച് നൽകി കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ. എൻഎസ്എസ് യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമമായ മരംവീണ കണ്ടിയിലെ ചെന്പി മൂപ്പത്തിയുടെ വീട്ടിലാണ് എൻഎസ്എസ് ഭവനം എന്ന കമ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് വയറിംഗ് ഉൾപ്പടെ ചെയ്തു നൽകിയത്. വൈദ്യുതി കണക്ഷൻ നൽകുന്ന ചടങ്ങ് പ്രിൻസിപ്പൽ പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്തംഗം ഷൈജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രിന്റി ജോസ്, എൻഎസ്എസ് വോളന്റിയർ ജോബിയ ജോജി എന്നിവർ പ്രസംഗിച്ചു. ചെന്പി മൂപ്പത്തിക്ക് എൻഎസ്എസ് വോളന്റിയർമാർ ഫാൻ സമ്മാനമായി നൽകി.