ഇരിട്ടി ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ രജതജൂബിലി; വിളംബര ഘോഷയാത്ര നടത്തി
1497614
Thursday, January 23, 2025 1:02 AM IST
ഇരിട്ടി: ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ രജതജൂബിലി നിറവിൽ. ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇരിട്ടി ടൗണിൽ വിളംബര ഘോഷയാത്ര നടത്തി. ജൂബിലി ആഘോഷം 27ന് വൈകുന്നേരം 4.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യാതിഥിയാകും. നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്യും. മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പയഞ്ചേരിമുക്കിൽ നിന്ന് വിളംബര റാലി ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി എസ്ഐ റെജി സ്കറിയ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയ്സൺ കുറ്റിക്കാടൻ, പ്രിൻസിപ്പൽ ഫാ. സന്തോഷ് തോമസ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. പ്ലോട്ടുകൾ, വാദ്യമേളം, ഡിസ്പ്ലേ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി.