താക്കോൽദാനം ഇന്ന്
1497620
Thursday, January 23, 2025 1:02 AM IST
ചെറുപുഴ: കെപിസിസിയുടെ ഭവന പദ്ധതിയിൽ പെരിങ്ങോം-വയക്കര പഞ്ചായത്തിലെ കൊരമ്പക്കല്ലിൽ പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം ഇന്നു നടക്കും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ താക്കോൽദാനം നിർവഹിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അന്തരിച്ച ടി.വി. പ്രസാദിന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്.
ഇന്നു വൈകുന്നേരം നാലിന് പാടിയാട്ടുചാൽ ടൗണിൽ നടക്കുന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. നടന്ന പത്രസമ്മേളനത്തിൽ, മഹേഷ് കുന്നുമ്മൽ, യുഡിഎഫ് ചെയർമാൻ എം. ഉമ്മർ, എം.കെ. രാജൻ, കെ.എം. കുഞ്ഞപ്പൻ, വിജേഷ് ഉമ്മറപ്പൊയിൽ, എ. രാജീവൻ എന്നിവർ പങ്കെടുത്തു.