പാരാ ഗ്ലൈഡിംഗ് പരീക്ഷണ പറക്കൽ വിജയകരം
1507872
Friday, January 24, 2025 1:01 AM IST
നടുവിൽ: ഇരിക്കൂറിന്റെ വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പാരാ ഗ്ലൈഡിഗുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണ പറക്കൽ വിജയകരം.
പാലക്കയം തട്ടിൽ നിന്ന് പുലിക്കുരുമ്പയിലേക്കാണ് പാരാഗ്ലൈഡിംഗ് പരീക്ഷണ പറക്കൽ നടത്തിയത്. ഹിമാചൽ പ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടൂറിസം സംരഭകരാണ് പരീക്ഷണപ്പറക്കലിന് നേതൃത്വം നൽകിയത്. പൈതൽ മലയിലും പരീക്ഷണപ്പറക്കൽ നടത്തും.
കൂടുതൽ അനുയോജ്യമായ സ്ഥലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പാരാ ഗ്ലൈഡിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും ഇരിക്കൂർ മണ്ഡലത്തെ ഒരു ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.ഇരിക്കൂർ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിൽ വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണ് പാരാഗ്ലൈഡിംഗ് ടൂറിസം പദ്ധതി.
പരീക്ഷണ പറക്കിലിന് സാക്ഷ്യം വഹിക്കാൻ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, ഫാ.തോമസ് പയ്യമ്പള്ളി എന്നിവരും എത്തിയിരുന്നു.