സ്കൂൾ വജ്രജൂബിലി സമാപനവും വാർഷികാഘോഷവും നടത്തി
1507864
Friday, January 24, 2025 1:01 AM IST
കേളകം: കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികാഘോഷവും പുരസ്കാര വിതരണവം നടത്തി. വജ്രജൂബിലി സ്മാരക കമാനം പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മാർക്കോസ് മോർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിന് പൗരസ്ത്യസുവിശേഷ സമാജം ജനറൽ സെക്രട്ടറി റവ. മത്തായി റമ്പാന് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികൾക്കുള്ള മെഡലുകൾ റവ. ഗീവര്‍ഗീസ് റമ്പാൻ വിതരണം ചെയ്തു. പൂർവവിദ്യാർഥി സംഘടനയായ ബെഞ്ച് ആവിഷ്കരിച്ചിട്ടുള്ള അവാർഡുകൾ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ജില്ലാ പഞ്ചായത്തംഗം വി. ഗീത എന്നിവർ സമ്മാനിച്ചു. കലാകായിക ശാസ്ത്രമേളകളിലായി നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു.
റവ. ഗീവർഗീസ് മുളങ്കോട്ട് കോർഎപ്പിസ്കോപ്പ, റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ, പൗരസ്ത്യ സവിശേഷ സമാജം സ്കൂളുകളുടെ കോർപറേറ്റ് മാനേജർ ഫാ. തോമസ് മാളിയേക്കൽ, ഫാ. വർഗീസ് കവണാട്ടേൽ, സുനിത രാജു വാത്യാട്ട്, എം.പി. സജീവൻ, അമ്പിളി സജി, പി.പി. വ്യാസ്ഷ, ഇ.പി. ഐസക്, സിസ്റ്റർ കെ.ജി.മേരി, ഫെബിന് തോമസ്, ഇവാന സാറാ സണ്ണി, പ്രിൻസിപ്പൽ എൻ.ഐ വർഗീസ്, മുഖ്യാധ്യാപകൻ എം.വി. മാത്യു, സ്റ്റാഫ് സെക്രട്ടറി പി.സി. ടൈറ്റസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.