ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി
1507871
Friday, January 24, 2025 1:01 AM IST
ആലക്കോട്: വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തിക്കിടയാക്കി. മലയോര ഹൈവേയിൽ നെല്ലിപ്പാറ കണ്ണാടിപ്പാറയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. പേരാവൂരിൽ നിന്ന് തേർത്തല്ലിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ പിൻവശത്തെ ടയറിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. ഇതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. പുക ശക്തമായി ബസും പരിസരവും പുകയാൽ മൂടിയതിനെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പരിശോധനയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തി.