കണ്ണൂർ സർവകലാശാല വനിതാ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1487605
Monday, December 16, 2024 6:36 AM IST
ശ്രീകണ്ഠപുരം: കണ്ണൂർ സർവകലാശാല വനിതാ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2024-25 ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു.
സർവകലാശാലയിലെ വിവിധ കോളജുകളിൽ നിന്നായി എൺപതോളം കായികതാരങ്ങൾ പങ്കെടുക്കുന്നു. ചാമ്പ്യൻഷിപ്പ് ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. എസ്ഇഎസ് കോളജ് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
എസ്ഇഎസ് കോളജ് മാനേജർ വിനിൽ വർഗീസ്, കായികവകുപ്പ് മേധാവി ലഫ്റ്റനന്റ് പ്രജു കെ. പോൾ, ഐക്യുഎസി കോ-ഓഡിനേറ്റർ ഡോ. ടി.ജെ. സജീഷ്, ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ എം.എ. നിക്കോളാസ്, ഡോ. ശ്യാംനാഥ്, യൂണിയൻ ജനറൽ ക്യാപ്റ്റൻ പി.വി. അലോഗ് എന്നിവർ പ്രസംഗിച്ചു.