ആനുകൂല്യങ്ങൾ കുടിശികയില്ലാതെ വിതരണം ചെയ്യണം: ഡികെടിഎഫ്
1486711
Friday, December 13, 2024 5:06 AM IST
കണ്ണൂർ: കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളായി അറുപത് വയസ് കഴിഞ്ഞ് വിരമിച്ച തൊഴിലാളികൾക്ക് നൽകേണ്ട അതിവർഷാനുകൂല്യം കുടിശിക ഇല്ലാതെ മുഴുവനും വിതരണം ചെയ്യണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡികെടിഎഫ്) നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
കുടിശികയായ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും അല്ലെങ്കിൽ ഡികെടിഎഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും എൻ.പി. ശ്രീധരൻ പറഞ്ഞു.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം അജയ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വള്ളിൽ നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. രവി, പി.പി. കൃഷ്ണൻ, സി. വിജയൻ, കെ.പി. വസന്ത, കെ. നാരായണൻ, വിപ്രകാശൻ, കെ.എം. പീറ്റർ, ബിജു പുറ്റുമണ്ണിൽ, കെ. രാഘവൻ, പൂന്തോടൻ ബാലൻ, സി. സായൂജ്, രവീന്ദ്രൻ മൂര്യൻ, പി.കെ. ഇന്ദിര എന്നിവർ പ്രസംഗിച്ചു.