കു​ന്ന​ത്തൂ​ർ​പാ​ടി: കു​ന്ന​ത്തൂ​ർ​പാ​ടി​ മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​ന​ത്തെ ഈ ​വ​ർ​ഷ​ത്തെ തി​രു​വ​പ്പ​ന മ​ഹോ​ത്സ​വം 17ന് ​ആ​രം​ഭി​ക്കും. ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പാ​ടി​യി​ൽ പ​ണി​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ തി​രു​വ​പ്പ​ന ഉ​ത്സ​വ​ത്തി​നു ശേ​ഷം ആ​ൾ പ്ര​വേ​ശ​ന​മി​ല്ലാ​ത്ത പാ​ടി​യി​ൽ പു​ല്ലും ഈ​റ്റ​യും ഓ​ല​യും ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക മ​ട​പ്പു​ര നി​ർ​മി​ച്ചു വ​രി​ക​യാ​ണ്. പാ​ടി​യി​ൽ പ​ണി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ച​ട​ങ്ങാ​ണി​ത്.

അ​ടി​യ​ന്തര​ക്കാ​ർ, ച​ന്ത​ൻ, ക​ര​ക്കാ​ട്ടി​ടം വാ​ണ​വ​ർ എ​ന്നി​വ​ർ​ക്കു​ള്ള സ്ഥാ​നി​ക​പ​ന്ത​ലു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 17ന് ​രാ​വി​ലെ മു​ത​ൽ താ​ഴെ പൊ​ടി​ക്ക​ള​ത്തെ മ​ട​പ്പു​ര​യി​ൽ ത​ന്ത്രി പേ​ർ​ക്കി​ള​ത്തി​ല്ല​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി​ഹോ​മം, ശു​ദ്ധി, വാ​സ്‌​തു​ബ​ലി, ഭ​ഗ​വ​തി​സേ​വ, ഉ​ഷ​പൂ​ജ, ന​വ​കം, ഉ​ച്ചപൂ​ജ, ദീ​പാ​രാ​ധ​ന എ​ന്നീ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

കോ​മ​രം ഉ​റ​ഞ്ഞു​തു​ള്ളി പൈ​ങ്കു​റ്റി വ​ച്ച ശേ​ഷം അ​ഞ്ചി​ല്ലം അ​ടി​യാ​ന്മാ​ർ ഇ​രു​വ​ശ​ത്തും ചൂ​ട്ടു​പി​ടി​ച്ച് ക​ളി​ക്ക​പ്പാ​ട്ടോ​ടു​കൂ​ടി പാ​ടി​യി​ൽ പ്ര​വേ​ശി​ക്കും. ക​ര​ക്കാ​ട്ടി​ടം വാ​ണ​വ​ർ, അ​ടി​യ​ന്ത​ര​ക്കാ​ർ എ​ന്നി​വ​രെ​ല്ലാം ഈ ​സ​മ​യ​ത്ത് പാ​ടി​യി​ൽ പ്ര​വേ​ശി​ക്കും. തി​രു​വാ​ഭ​ര​ണ​പ്പെ​ട്ടി​യും ഭ​ണ്ഡാ​ര​വും പാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും ഇ​തോ​ടൊ​പ്പ​മാ​ണ്. പാ​ടി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ത​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ശു​ദ്ധി, ക​ല​ശ​പൂ​ജ എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് അ​ടി​യ​ന്ത​രം തു​ട​ങ്ങാ​ൻ ത​ന്ത്രി അ​നു​വാ​ദം ന​ൽ​കും. വാ​ണ​വ​രു​ടെ ക​ങ്കാ​ണി​യ​റ​യി​ൽ വി​ള​ക്ക് തെ​ളി​യു​ന്ന​തോ​ടെ അ​ടി​യ​ന്ത​രം തു​ട​ങ്ങും.

ആ​ദ്യ​ദി​വ​സ​മാ​യ 17ന് ​രാ​ത്രി മു​ത്ത​പ്പ​ന്‍റെ ജീ​വി​ത​ത്തി​ലെ നാ​ലു​ഘ​ട്ട​ങ്ങ​ളാ​യ ബാ​ല്യം, കൗ​മാ​രം, ഗാ​ർ​ഹ​സ്ഥ്യം, വാ​ന​പ്ര​സ്ഥം എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പു​തി​യ​മു​ത്ത​പ്പ​ൻ, പു​റം​കാ​ല​മു​ത്ത​പ്പ​ൻ, നാ​ടു​വാ​ഴീ​ശ​ൻ ദൈ​വം, തി​രു​വ​പ്പ​ന എ​ന്നി​വ കെ​ട്ടി​യാ​ടി​ക്കും. മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ വൈ​കുന്നേരം ഊ​ട്ടും​വെ​ള്ളാ​ട്ടം, രാ​ത്രി തി​രു​വ​പ്പ​ന, പു​ല​ർ​ച്ചെ വെ​ള്ളാ​ട്ടം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മൂ​ലം​പെ​റ്റ ഭ​ഗ​വ​തി​യും ഉ​ണ്ടാ​യി​രി​ക്കും. ഉ​ത്സ​വ​കാ​ല​ത്ത് ഭ​ക്ത​ർ​ക്ക് 24 മ​ണി​ക്കൂ​റും പാ​ടി​യി​ൽ പ്ര​വേ​ശി​ക്കാം. ജ​നു​വ​രി 16ന് ​ഉ​ത്സ​വം സ​മാ​പി​ക്കും. ദി​വ​സ​വും ഉ​ച്ച​യ്ക്കും രാ​ത്രി​യും താ​ഴെ പൊ​ടി​ക്ക​ള​ത്തു​വ​ച്ച് അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും. പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ഉ​ത്സ​വം ന​ട​ത്തു​ന്ന​തെ​ന്ന് മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം ട്ര​സ്റ്റി​യും ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ​എ​സ്.​കെ. കു​ഞ്ഞി​രാ​മ​ൻ നാ​യ​നാ​ർ പ​റ​ഞ്ഞു.