കേളകം പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശം വസ്തുതാ വിരുദ്ധം: കിഫ
1487299
Sunday, December 15, 2024 6:48 AM IST
കേളകം: കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് കള്ളപ്രചരണങ്ങൾ നടത്തുന്നുവെന്ന് കിഫ. പഞ്ചായത്ത് പ്രസിഡന്റ് കിഫയെയും, ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയും കുറിച്ച് അപവാദ പ്രചാരണങ്ങൾ നടത്തിയത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനാണെന്ന് കിഫ ജില്ലാ കമ്മിറ്റി ആരോപിച്ചു.
കിഫ യാതൊരു തരത്തിലുമുള്ള കള്ള പ്രചരണങ്ങൾ നടത്തുന്ന സംഘടനയല്ല. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക രേഖകളും, സർക്കാർ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും പ്രസിദ്ധപ്പെടുത്തിയാണ് കിഫ ഓരോ വിവരങ്ങളും വിഷയാധിഷ്ഠിതമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.
കേളകത്ത് ചീങ്കണ്ണി പുഴയോരത്തെ ഡിജിറ്റൽ സർവേയുടെ ഭാഗമായി കിഫ പുറത്തുവിട്ട വിവരങ്ങൾ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ 'എന്റെ ഭൂമി' പോർട്ടലിൽ പ്രസിദ്ധീകരിച്ച വിവരങ്ങളാണന്നും പ്രസ്ഥാവനയിൽ പറയുന്നു.