റെയിൽവേ പാസഞ്ചേഴ്സ് മീറ്റും ക്രിസ്മസ് ആഘോഷവും നടത്തി
1487298
Sunday, December 15, 2024 6:48 AM IST
കണ്ണൂർ: മലബാറിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന നീറുന്ന യാത്രാ പ്രശ്നങ്ങൾ ഇനിയും ഉയർത്തി കൊണ്ടുവരാൻ സമൂഹം ശ്രമിക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. നോർത്ത് മലബാർ റെയിൽവേ പാസഞ്ചഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂരിൽ നടത്തിയ റെയിൽവേ പാസഞ്ചേർസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ബിഷപ്പ് റവ. ഡോ. അലക്സ് വടക്കുംതല വിശിഷ്ട അതിഥിയായി ക്രിസ്മസ് സന്ദേശം നൽകി.
എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, സി.വി.മനോഹരൻ, ടി. മലേഷ് കുമാർ, എൻ.പി.സി. രൺജിത്ത്, പി. വിജിത്ത്കുമാർ , പി.കെ. വത്സരാജ് എന്നിവർ പ്രസംഗിച്ചു.