മലയോര ഹൈവേയിൽ കുഴികൾ അപകടഭീഷണിയാകുന്നു
1486713
Friday, December 13, 2024 5:06 AM IST
ഇരിട്ടി: വള്ളിത്തോട് മുതൽ മണത്തണ വരെ വീതി കൂട്ടി പുനർനിർമാണം നടക്കുന്ന മലയോര ഹൈവേയിലെ കുഴികൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. നിലവിലെ റോഡിന്റെ ഇരുവശത്തും തീർത്തിരിക്കുന്ന കുഴികളാണ് അപകട ഭീഷണിയാകുന്നത്.
കുഴികൾക്കു സമീപം അപകട മുന്നറിയിപ്പ് നൽകുന്ന റിബണുകൾ കെട്ടാത്തത് കാരണം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. വളവിലും മറ്റുമായി അപ്രതീക്ഷിതമായി കാണുന്ന കുഴികളാണ് യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നത്. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്ന റിബണുകൾ സ്ഥാപിക്കണമെന്നാണ് നിയമമെങ്കിലും കരാറുകാരനും ബന്ധപ്പെട്ട അധികാരികളും ഇതൊന്നും കണ്ടതായി നടക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
ഇപ്പോൾ നിർമാണം നടക്കുന്ന വള്ളിത്തോട്-കരിക്കോട്ടക്കരി റീച്ചിലാണ് ഇത്തരം അപകട സാധ്യതയുള്ള നിരവധി സ്ഥലങ്ങളുള്ളത്. കഴിഞ്ഞദിവസം വലിയപറമ്പുംകരിയിൽ റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടിരുന്നു.