ബിയാട്രീസ് സ്പോർട്സ് ക്ലബ് തലശേരിക്ക് വിജയം
1487288
Sunday, December 15, 2024 6:48 AM IST
കണ്ണൂർ: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ തേർഡ് ഡിവിഷൻ ലീഗ് ഫുട്ബോളിൽ ഇന്നലത്തെ ആദ്യമത്സരത്തിൽ കണ്ണൂർ ജൂണിയർ ബ്രദേഴ്സ് ക്ലബും തളിപ്പറന്പ് സീതി സാഹിബ് സോക്കർ ക്ലബും തമ്മിലുള്ള മത്സരം ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജൂണിയർ ബ്രദേർസ് ക്ലബിനു വേണ്ടി ആദ്യം യദുകൃഷ്ണയും പിന്നീട് സീതി സാഹിബ് സോക്കർ ക്ലബിന്റെ സുഫിയാനുമാണ് ഗോളുകൾ നേടിയത്.
രണ്ടാം മത്സരത്തിൽ തലശേരി ബിയാട്രീസ് സ്പോർട്സ് ക്ലബും കക്കാട് വീനസ് സ്പോർട്സ് ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തലശേരി ബിയാട്രീസ് സ്പോർട്സ് ക്ലബ് വിജയിച്ചു. സുഹൈബ് (രണ്ട്), ആറോൺ (ഒന്ന്), നിഷാൻ (ഒന്ന്) എന്നിവരാണ് വീനസ് സ്പോർട്സ് ക്ലബിനു വേണ്ടി ഗോളുകൾ നേടിയത്.
ഫുട്ബോൾ അസോസിയേഷന്റെ ഫോർത്ത് ഡിവിഷൻ ലീഗ് ഫുട്ബോളിൽ ഇന്ന് തലശേരി റോവേർസ് ക്ലബും മട്ടന്നൂർ മിനി സ്പോർട്സ് ക്ലബും ആദ്യമത്സരത്തിൽ ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ എരിപുരം സ്പോർട്സ് ക്ലബും തലശേരി സ്പോർട്സ് ഫൗണ്ടേഷനും തമ്മിൽ മാറ്റുരയ്ക്കും.