ചെറുപുഴ വ്യാപാരോത്സവം: ലോഗോ പ്രകാശനം ചെയ്തു
1486703
Friday, December 13, 2024 5:06 AM IST
ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചെറുപുഴ വ്യാപാരോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ചെറുപുഴ വ്യാപാരഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ചെറുപുഴ മർച്ചന്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.എം. ബേബി ലോഗോ പ്രകാശനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ടി.വി. രാജേഷ്, വി.പി. മുഹമ്മദ്കുഞ്ഞി, കെ.അരുൺ, ജിന്റോ ജോയി, ബിന്ദു ജേക്കബ്, എം.പി. സതീശൻ, ടി.വി. അൻസാർ, ജോൺസൻ സി. പടിഞ്ഞാത്ത്, എസ്.എസ്. ജോയി, സിന്ധു സുഭാഷ് എന്നിവർ പ്രസംഗിച്ചു.