അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം: കെപിഎസ്ടിഎ
1487596
Monday, December 16, 2024 6:36 AM IST
കണ്ണൂർ: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കണ്ണൂർ നോർത്ത് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, മതിയായ കുട്ടികളില്ലാത്ത വിദ്യാലയങ്ങളിൽ വർഷങ്ങളായി തുടരുന്ന അധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കുക തുടങ്ങി പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ചു.
നേരത്തെ കെപിഎസ്ടിഎ കണ്ണൂർ നോർത്ത് ഉപജില്ലാ സമ്മേളനം ഡിസിസി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ കൗൺസിൽ യോഗം കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അനീശൻ, മഹേഷ് ചെറിയാണ്ടി, കെ. വിജയശ്രീ, വിനോദ് പരിയാരം, മുഹമ്മദ് അസ്ലം കെ. ഷാബു, സി. തുളസി എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ടി.വി. ഷാജി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെ. മുകേഷ്-പ്രസിഡന്റ്, സി.പി. അഭിലാഷ്-സെക്രട്ടറി, അബ്ദുൾ സമദ്-ട്രഷറർ