മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ നാലു മെഡൽ കൊയ്ത് രഞ്ജിത് മാക്കുറ്റി
1487597
Monday, December 16, 2024 6:36 AM IST
പേരാവൂർ: കാസർഗോഡ് നീലേശ്വരം ഇഎംഎസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന 43-ാം മത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പേരാവൂർ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് മാക്കുറ്റി നാല് വെള്ളി മെഡൽ നേടി നാടിന് അഭിമാനം ആയി. കാസർഗോഡ് മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന മസ്റ്റേഴ്സ് അത്ലറ്റിക്സ് ചമ്പ്യൻഷിപ്പിൽ 50 വയസിൽ താഴെ 1500 മീറ്റർ, 5000 മീറ്റർ, 1000 മീറ്റർ, 400×4 റിലേ എന്നിവയിലാണ് രഞ്ജിത്തിന്റെ നേട്ടം.
ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശിയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാലിനങ്ങളിലും രഞ്ജിത് യോഗ്യത നേടി. സംസ്ഥാന ചാംന്പ്യൻഷിപ്പിൽ രഞ്ജിത് നേടുന്ന 17 മത്തെ മെഡൽ നേട്ടമാണിഇത്. രമ്യയാണ് ഭാര്യ. അനുനന്ദ്, അനുരഞ്ജ എന്നിവർ മക്കൾ ആണ്.