കരയത്തുംചാൽ ഗവ. യുപി സ്കൂളിൽ ചുറ്റുമതിൽ ഉദ്ഘാടനം
1487289
Sunday, December 15, 2024 6:48 AM IST
ശ്രീകണ്ഠപുരം: നഗരസഭയിലെ കരയത്തുംചാൽ ഗവ. യുപി സ്കൂളിൽ എസ്എസ്കെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു.
വാർഡ് കൗൺസിലർ ജോൺ ചിറപ്പുറം അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ സ്കൂൾ അടുക്കള നിറയെ പാത്രങ്ങൾ പദ്ധതിയുടെ വിതരണവും ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി.
സ്കൂൾ മുഖ്യാധ്യാപിക പി.വി. ശ്രീജ, ഇരിക്കൂർ എഇഒ ഗിരീഷ് മോഹൻ, ബിആർസി സുനിൽകുമാർ, ടി.കെ. രാധ, അനിൽ കുഴിത്തോട്ട്, ഷീജ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.