ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു
1487032
Saturday, December 14, 2024 6:21 AM IST
പാൽചുരം: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ ചെകുത്താൻ തോടിനു സമീപം ചെങ്കൽ ലോറി കേടായതിനെ തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കേടായ ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നലെ വൈകുന്നേരം രണ്ടിനാണ് സംഭവം.
മാനന്തവാടിയിലേക്ക് ചെങ്കല്ലുമായി പോകുകയായിരുന്നു ലോറിയാണ് ചുരത്തിൽ കുടുങ്ങിയത്. നെടുംപൊയിൽ ചുരം ഗതാഗതയോഗ്യമല്ലാത്തതിനാൽ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയെ ആശ്രയിക്കുന്നത്.