ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി തിരുനാൾ ഇന്നുമുതൽ
1487294
Sunday, December 15, 2024 6:48 AM IST
ചമതച്ചാൽ: സെന്റ് സ്റ്റീഫൻസ് പള്ളിയിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. രാവിലെ എട്ടിന് വിശ്വാസ പരിശീലനം, ദിവ്യകാരുണ്യ ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, പൊതുയോഗം എന്നിവ നടക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. 16 മുതൽ 21 വരെ വൈകുന്നേരം നാലുമുതൽ ആരാധന, ജപമാല പ്രാർഥന, ലദീഞ്ഞ്, പരിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും.
16ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജിബിൽ കുഴിവേലിൽ പതാക വന്ദനം നിർവഹിക്കും. ഫാ. അമൽ പഞ്ഞിക്കുന്നേൽ, ഫാ. ജോൺ കൂവപ്പാറയിൽ, ഫാ. സജി കൊച്ചുപറമ്പിൽ, ഫാ. ജെയിംസ് വടക്കേകണ്ടംകരി, ഫാ. സജി മേക്കാട്ടേൽ, ഫാ. തോമസ് പട്ടുമാക്കിൽ, ഫാ. ബേബി കട്ടിയാങ്കൽ, ഫാ. ജോമി പതിപ്പറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
ബ്രദർ തോമസ് കുമളി വാർഷിക ധ്യാനം നയിക്കും. 22ന് രാത്രി 8.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണവും 23 ന് വൈകുന്നേരം 6.45 ന് ക്രിസ്മസ് കരോളും ഉണ്ടായിരിക്കും. 24 ന് രാത്രി ഒന്പതിന് പിറവിത്തിരുനാൾ തിരുക്കർമങ്ങളോടുബന്ധിച്ച് ക്രിസ്മസ് കലാസന്ധ്യയും നടക്കും.