ദിവ്യകാരുണ്യ കോൺഗ്രസിൽ ഇന്ന്
1486716
Friday, December 13, 2024 5:06 AM IST
യു ടോക്ക് യുവജന സിമ്പോസിയം ഇന്നും തുടരും.രാവിലെ 10 മുതൽ നടക്കുന്ന സെഷനുകൾക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, പൈസക്കരി ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ.എം.ജെ.മാത്യു, റവ.ഡോ.അഗസ്റ്റിൻ പാംപ്ലാനി, കുന്നത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ പ്രഫസർ റവ.ഡോ.ആന്റണി തറേക്കടവിൽ, കെസിവൈഎം സ്റ്റേറ്റ് സിൻഡിക്കേറ്റ് പ്രതിനിധി വിപിൻ ജോസഫ്, ഐസിവൈഎം മുൻ പ്രസിഡന്റ് സിജോ അമ്പാട്ട് എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം 4.30നു സിസ്റ്റർ ദിവ്യ മാത്യു എംഎസ്എംഐയുടെ നേതൃത്വത്തിൽ ജപമാല. അഞ്ചിന് മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ പരിശുദ്ധ കുർബാന. 6.15 മുതൽ ഫാ.ഡാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ കൺവൻഷൻ.