ശുചിമുറി ഉദ്ഘാടനം ചെയ്തു
1487029
Saturday, December 14, 2024 6:21 AM IST
ചെറുപുഴ: താബോർ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ നിർമിച്ച ശുചിമുറിയുടെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഏറത്തേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പൂവൻപുഴ മുഖാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സരിത ജോസ്, പഞ്ചായത്തംഗം മിനി ഉപ്പൻമാക്കൽ, മുഖ്യാധ്യാപിക സിസ്റ്റർ ആൻസ് എന്നിവർ പ്രസംഗിച്ചു.
സജീവ് ജോസഫ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് അനുവദിച്ച നാലുലക്ഷം രൂപ ചെലവഴിച്ചാണു ശുചിമുറി നിർമിച്ചത്.