പൈപ്പിടാൻ റോഡ് കുഴിച്ചു; കലുങ്കിന്റെ കെട്ട് തകർന്നു
1486699
Friday, December 13, 2024 5:06 AM IST
രയറോം: അരങ്ങം-വട്ടക്കയം റോഡിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പിടാൻ അശാസ്ത്രീയമായി റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് കലുങ്കിന്റെ കെട്ട് തകർന്നു. വട്ടക്കയം വായനശാലയ്ക്കു സമീപത്തെ കലുങ്കിന്റെ കെട്ടാണ് ഇടിഞ്ഞത്. കെട്ട് തകർന്നതിനെ തുടർന്ന് റോഡ് തകർച്ചാഭീഷണിയിലാണ്. ഇത് വാഹനയാത്രയ്ക്ക് ഭീഷണിയാകുന്നു.
വീതി കുറഞ്ഞ റോഡിൽ പഞ്ചായത്ത് നിർമിച്ച ഓവുചാലിലാണു പൈപ്പിട്ടു മൂടിയത്. ഇതോടെ ഒരു മീറ്റർ താഴ്ചയുള്ള ഓവുചാൽ ഇല്ലാതായി. കുഴി നിർമിക്കാൻ റോഡിലേക്ക് മണ്ണിടുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മഴ പെയ്താൽ റോഡ് ചെളിനിറയുകയും അപകടങ്ങൾക്ക് കാരണ മാകുകയും ചെയ്യും. ദിവസേന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്.