കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ന്യായീകരിക്കാനാകില്ല: ബിനോയ് വിശ്വം
1487594
Monday, December 16, 2024 6:36 AM IST
ഇരിട്ടി: വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ഒരിക്കലും ന്യായീകരിക്കാനാകില്ല. മോദി സർക്കാർ കേരളത്തോട് കാണിക്കുന്നത് രാഷ്ട്രീയ പകപോക്കൽ ആണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചോദ്യ പേപ്പർ ചോർച്ച നിസാര സംഭവമല്ലെന്നും കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ പടിയൂർ ലോക്കൽ കമ്മിറ്റിക്കു വേണ്ടി നിർമിച്ച പി.വി. രാഘവൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞികൃഷ്ണണൻ നമ്പ്യാർ സ്മാരക ഹാൾ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാറും കെ.പി. പ്രഭാകരൻ സ്മാരക ലൈബ്രറി വി. ഷാജിയും ഉദ്ഘാടനം ചെയ്തു. പടിയൂർ ലോക്കൽ സെക്രട്ടറി എ.സി. സെബാസ്റ്റ്യൻ, ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, കെ. റീന, കെ. രാജീവ്, ഇ.കെ. പ്രജീഷ്, മനിഷ്, സിദ്ധാർഥ്, കെ.കെ. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അമ്പലക്കണ്ടിയിലെ ആദ്യ കാല സിപിഐ പ്രവർത്തകനായിരുന്ന കൊന്നക്കാമണ്ണിൽ ബാലൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ബിനോയ് വിശ്വം നിർവഹിച്ചു. സ്മാരക മന്ദിരത്തിൽ ഒരുക്കിയ അച്ചുതമേനോൻ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ നിർവഹിച്ചു. സിപിഐ ഓഫീസിൽ ഒരുക്കിയ മൺമറഞ്ഞ പാർട്ടിയുടെ ആദ്യകാലപ്രവർത്തരുടെ ഫോട്ടോ അനാച്ചദനം ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാർ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി പായം ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ജോസ്, വി.കെ. സുരേഷ് ബാബു, വി. ഷാജി, കെ.പി. കുഞ്ഞികൃഷ്ണൻ, സി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു