കേരള പ്രവാസി സംഘം പ്രചാരണ വാഹന ജാഥയ്ക്ക് തുടക്കമായി
1487027
Saturday, December 14, 2024 6:21 AM IST
ചെറുപുഴ: കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വാഹന ജാഥയ്ക്ക് ചെറുപുഴയിൽ തുടക്കമായി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക, കണ്ണൂർ വിമാനത്താവളത്തോടു ചേർന്ന് ഹജ്ജ് ഹൗസ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രചാരണ വാഹന ജാഥ നടത്തുന്നത്.
ജാഥയുടെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എംഎൽഎ ജാഥാ ക്യാപ്റ്റൻ പ്രശാന്ത് കൂട്ടാമ്പള്ളിയ്ക്ക് പതാക കൈമാറി നിർവഹിച്ചു. ആർ.കെ. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പ്രശാന്ത് കൂട്ടാമ്പള്ളി, വൈസ് ക്യാപ്റ്റൻ ഇ.എം.പി. അബൂബക്കർ, ജാഥാ മാനേജർ ടി.കെ. രാജീവൻ, പി.പി. രാജൻ, കെ.പി. സദാനന്ദൻ, കെ. സുകുമാരൻ, വി. പ്രശാന്ത്കുമാർ, അജിത സുരേന്ദ്രൻ, സി.പി. ഗംഗാധരൻ, ഷാഹുൽ ഹമീദ്, കെ.പി. സൂരജ്, കെ. പ്രകാശൻ, എ. രഞ്ജിനി, നിതീഷ് പ്രാപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ ഒന്പതിന് പയ്യന്നൂരിൽ നിന്നും ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം താഴെ ചൊവ്വയിൽ സമാപിക്കും. നാളെ വാഹന ജാഥ കൂത്തുപറമ്പിൽ സമാപിക്കും. സമാപന സമ്മേളനം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 10ന് എയർപോർട്ട് മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.