കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1487297
Sunday, December 15, 2024 6:48 AM IST
കൊട്ടിയൂർ: വനംവകുപ്പിന്റെ പുതിയ കരിനിയമത്തിനെതിരേ കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നീണ്ടുനോക്കി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
വനത്തിൽ അതിക്രമിച്ചു കടന്നാൽ 5000 രൂപയിൽ നിന്ന് 25000 രൂപ വരെ പിഴ ചുമത്തുക, അതിർത്തി രേഖപ്പെടുത്തിയിരിക്കുന്ന കല്ല് ഇളക്കിയാൽ കേസ് എടുക്കുക, മുൻപ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് കേസെടുക്കാൻ അധികാരം ഉണ്ടായിരുന്നത് എങ്കിൽ, ഇനിമുതൽ ബീറ്റ് ഫോറസ്റ്റർ മുതലുള്ളവർക്ക് അറസ്റ്റ് ചെയ്യാം, ഇവർക്ക് ഇനിമുതൽ ഏതൊരു വ്യക്തിയേയോ, വാഹനമോ, വീടോ, സ്ഥലമോ വാറന്റ് ഇല്ലാതെ പരിശോധിക്കാം.
തുടങ്ങിയ കരി നിയമങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.മണ്ഡലം പ്രസിഡന്റ് ജോണി ആമക്കാട്, പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, മാത്യു പറമ്പൻ, ഡിസിസി സെക്രട്ടറി ബൈജു, ഡിസിസി അംഗം ശശിന്ദ്രൻ തുണ്ടിത്തറ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കേൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് പുവക്കുളം, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരൻ, ജോർജ് കൂട്ടുങ്കൽ, തോമസ് പോൾ, ഷൈജൻ പടിയാനി, തോമസ് പൊട്ടനാനി, ബാബു മാങ്കോട്ടിൽ, ജിജോ അറയ്ക്കൽ, അജീഷ് ഇരിങ്ങോളിൽ, ഷിജു മഴുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.