കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവത്തിന് 17ന് കൊടിയേറും
1487292
Sunday, December 15, 2024 6:48 AM IST
കണ്ണൂര്‍: കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവം 17 മുതല്‍ ജനുവരി 16 വരെ നടക്കും. 17ന് രാവിലെ സുബ്രമണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതിസേവ എന്നിവ നടക്കും.
ആദ്യ ദിവസം രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്, പുറംകാലമുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. പുല്ലായിക്കൊടി നാരായണന് പുതിയ ചന്തനായി ചുമതലയേല്‍ക്കും. പത്ര സമ്മേളനത്തിൽ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമന് നായര്‍, എസ്.കെ. സുധാകരന്, പി.കെ.