കേരളം ഭരിക്കുന്നത് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാർ: മാർട്ടിൻ ജോർജ്
1486712
Friday, December 13, 2024 5:06 AM IST
കണ്ണൂർ: കേരളം ഭരിക്കുന്നത് സാധാരണക്കാരെയും തൊഴിലാളികളെയും കൊള്ളയടിക്കുന്ന സർക്കാരാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. വൈദ്യുതി നിരക്ക് വർധനവിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യുഡബ്ല്യുഇസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ജനകീയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടർ ഭരണത്തിന്റെ അഹങ്കാരമാണ് സർക്കാരിന്റെ മുഖമുദ്ര. ഇതുപോലെ ജനങ്ങൾ വെറുത്ത ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
യുഡബ്ല്യുഇസി ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി, രാജീവൻ കപ്പച്ചേരി, റഷീദ് കവ്വായി, എൻ.ആർ. മായൻ, മുഹ്സിൻ ഖാദിയോട്, എൻ.വി. നാരായണൻ, ഓമന മോഹൻദാസ്, എൻ. സൗമ്യ, വി. സന്ധ്യാ, ശശി പാളയം, ടി.കെ. അജീഷ് ആലിക്കുഞ്ഞി പന്നിയൂർ എന്നിവർ പ്രസംഗിച്ചു.