കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ അന്തരിച്ചു
1486857
Friday, December 13, 2024 10:30 PM IST
ചീമേനി: സിപിഎം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും കയ്യൂർ -ചീമേനി പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. വത്സലൻ(58) അന്തരിച്ചു. പക്ഷാഘാതം മൂലം ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പ്രസീത (ചീമേനി സർവീസ് സഹകരണ ബാ ങ്ക് ജീവനക്കാരി).
മക്കൾ: തേജസ്വിനി, നവതേജ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: കുഞ്ഞമ്പാടി, ചന്ദ്രൻ, മാധവി, കൈരളി, ജാനകി, വെള്ളച്ചി, പരേതരായ മനോഹരൻ, ചന്ദ്രൻ, ശ്രീധരൻ. കർഷക സംഘം ജില്ലാ കമ്മറ്റി അംഗമായ വൽസലൻ സിപിഎം ചെറുവത്തൂർ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ചീമേനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ മൃതദേഹത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎ മാരായ ടി.ഐ. മധുസൂദനൻ, എം. രാജഗോപാലൻ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
സിപിഎം ചെറുവത്തൂർ ഏരിയാ കമ്മറ്റി ഓഫീസിലും ചീമേനി ലോക്കൽ കമ്മറ്റി ഓഫീസിലും പള്ളിപ്പാറയിലും പൊതുദർശനത്തിന് വച്ചതിനുശേഷം രാത്രി ചീമേനി കള്ളപ്പാത്തി പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തി.