എസ്പിസി അധ്യാപകർക്കുള്ള ജില്ലാ പഠന ക്യാമ്പിന് തുടക്കമായി
1487035
Saturday, December 14, 2024 6:21 AM IST
കൂത്തുപറമ്പ്: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂർ സിറ്റി ജില്ലയിലെ കമ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള ത്രിദിന ഐഎംജി പഠന ക്യാമ്പിന് പിണറായി എകെജിഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
അഡീഷണൽ എസ്പിയും എസ്പിസി പ്രോജക്ടിന്റെ ഡിഎൻഒയുമായ കെ.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദീപ്തി അധ്യക്ഷത വഹിച്ചു.
കണ്ണൂർ സിറ്റി എസ്പിസി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ കെ. രാജേഷ് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ചേതന ജയദേവ്, കെ. സുരേന്ദ്രൻ, എ. അനിൽകുമാർ, കെ.വി. രജീഷ്, ജസ്ന ലതീഷ്, തങ്കമണി, ബിജോയ്, പ്രജോഷ്, കെ.പി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.