ത​ളി​പ്പ​റ​മ്പ്: വ്യാ​പാ​രി​ക​ളു​ടെ​യും നാ​ടി​ന്‍റെ​യും നി​ല​വി​ലെ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും ന​വീ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്നും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ളി​പ്പ​റ​മ്പ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ എം.​വി. ഗോ​വി​ന്ദ​ന്‍ എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി.

ത​ളി​പ്പ​റ​മ്പ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ കാ​ന്‍റീന്‍ പൊ​ളി​ച്ച് റ​വ​ന്യൂ ട​വ​ര്‍ പ​ണി​യു​മ്പോ​ള്‍ മെ​യി​ന്‍ റോ​ഡ്-​ന്യൂ ബ​സാ​ര്‍ ഭാ​ഗ​ത്ത് ക​ട​മു​റി​ക​ള്‍ പ​ണി​യു​ന്ന​തി​നും ന്യൂ ​ബ​സാ​ര്‍ റോ​ഡ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച​ത്. ച​രി​ത്ര പ്ര​ധാ​ന​മാ​യ പൂ​ക്കോ​ത്ത്‌​ന​ട​യി​ലെ ക​ണ​ക്‌ഷ​ന്‍ റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ളി​പ്പ​റ​മ്പ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം കൂ​ടാ​തെ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഇ​തി​നാ​യി ദ്രു​ത​ഗ​തി​യി​ല്‍ പ​ദ്ധ​തി​ക​ല്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​മെ​ന്നും എം​എ​ല്‍​എ നി​വേ​ദ​ക സം​ഘ​ത്തെ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. റി​യാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ താ​ജു​ദ്ദീ​ന്‍, ട്ര​ഷ​റ​ര്‍ ടി. ​ജ​യ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ഇ​ബ്രാ​ഹിം കു​ട്ടി, സെ​ക്ര​ട്ട​റി സി.​ടി. അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.