ന്യൂ​​​ഡ​​​​ൽ​​​​ഹി: ത​​​​ബ​​​​ല മാ​​​​ന്ത്രി​​​​ക​​​​ൻ ഉ​​​​സ്താ​​​​ദ് സാ​​​ക്കി​​​​ർ ഹു​​​​സൈ​​​​ൻ (73) അ​​​ന്ത​​​രി​​​ച്ചു. ​ഹൃ​​​ദ​​​​യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ത​​​​ബ​​​​ല​​​​യി​​​​ലൂ​​​​ടെ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ആ​​​​രാ​​​​ധ​​​​ക​​​​രെ സൃ​​​​ഷ്ടി​​​​ച്ച സാ​​​​ക്കി​​​​ർ ഹു​​​​സൈ​​​​ൻ ഏ​​​​റെ നാ​​​​ളാ​​​​യി സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ലാ​​​​ണു ക​​​​ഴി​​​​ഞ്ഞി​​​രു​​​​ന്ന​​​​ത്.

ത​​​​ബ​​​​ല​​​​യി​​​​ൽ വി​​​​സ്മ​​​​യം തീ​​​​ർ​​​​ത്ത വി​​​​ഖ്യാ​​​​ത സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നും പി​​​താ​​​വു​​​മാ​​​യ ഉ​​​​സ്താ​​​​ദ് അ​​​​ല്ലാ​ ര​​​​ഖ​​​​യാ​​യി​​രു​​ന്നു സാ​​​ക്കി​​​​ർ ഹു​​​​സൈ​​നെ സം​​ഗീ​​ത​​ലോ​​ക​​ത്തേ​​ക്കു കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്തി​​യ​​ത്. അ​​​​നു​​​​പ​​​​മ​​​​മാ​​​​യ ശൈ​​​​ലി​​​​യി​​​​ലൂ​​​​ടെ ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ആ​​​​രാ​​​​ധ​​​​ക​​​​രെ നേ​​ടി​​യെ‌​​ടു​​ത്ത സാ​​ക്കി​​ർ ഹു​​സൈ​​ൻ പ​​ന്ത്ര​​ണ്ടാം വ​​യ​​സി​​ൽ ക​​ച്ചേ​​രി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു​​തു​​ട​​ങ്ങി. ആ​​​​റു ദ​​​​ശ​​​​കം പി​​ന്നി​​ട്ട സം​​​​ഗീ​​​​ത​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ആ​​​​റ് ഗ്രാ​​​​മി പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ നേ​​​​ട്ട​​​​ങ്ങ​​​​ൾ സ​​​​ക്കി​​​​ർ ഹു​​​​സൈ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

പ​​ദ്മ​​ശ്രീ, പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ, പ​​ദ്മ​​വി​​ഭൂ​​ഷ​​ൺ ബ​​ഹു​​മ​​തി​​ക​​ൾ ന​​​ല്കി രാ​​​ജ്യം ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ദ​​​രി​​​ച്ചു. ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും വി​​​​ദേ​​​​ശ​​​​ത്തെ​​​​യും ഒ​​​​ട്ടേ​​​​റെ സം​​​​ഗീ​​​​ത​​​​ജ്ഞ​​​​ർ​​​​ക്കൊ​​​​പ്പം സാ​​​ക്കി​​​ർ ഹു​​​സൈ​​​ൻ സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1951 മാ​​ർ​​ച്ച് ഒ​​ന്പ​​തി​​ന് മും​​ബൈ​​യി​​ലാ​​ണു സാ​​ക്കി​​ർ ഹു​​സൈ​​ൻ ജ​​നി​​ച്ച​​ത്. ഷാ​​ജി എ​​ൻ. ക​​രു​​ൺ സം​​വി​​ധാ​​നം ചെ​​യ്ത മോ​​ഹ​​ൻ​​ലാ​​ൽ ചി​​ത്രം വാ​​ന​​പ്ര​​സ്ഥ​​ത്തി​​നു സം​​ഗീ​​തം ന​​ല്കി. 1996ലെ ​​അ​​റ്റ്‌ലാന്‍റ ഒ​​ളിം​​പി​​ക്സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നു സം​​ഗീ​​തം ചി​​ട്ട​​പ്പെ​​ടു​​ത്തി.

ക​​ഥ​​ക് ന​​ർ​​ത്ത​​കി​​യും അ​​ധ്യാ​​പി​​ക​​യു​​മാ​​യ അ​​ന്‍റോ​​ണിയ മി​​ന്നെ​​കോ​​ല​​യാ​​ണു ഭാ​​ര്യ. അ​​നീ​​സ ഖു​​റേ​​ഷി, ഇ​​സ​​ബെ​​ല്ല ഖു​​റേ​​ഷി എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.