മൗറീഷ്യസിൽ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു
1487422
Monday, December 16, 2024 12:31 AM IST
കണ്ണൂർ: മൗറീഷ്യസിലുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കല്യാശേരി അഞ്ചാംപീടികയിലെ പി.ടി. ഹൗസിൽ വിനയ്ചന്ദ്രൻ (35) ആണ് മരിച്ചത്.
എറണാകുളത്തെ ഫ്രഞ്ച് കമ്പനിയിലെ ജീവനക്കാരനായ വിനയചന്ദ്രൻ സുഹൃത്തുക്കളോടൊപ്പം മൗറീഷ്യസിൽ വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഇക്കഴിഞ്ഞ 11ന് വൈകുന്നേരം മൗറീഷ്യസിലെ പാർക്കിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ കുഴിയിൽ വീണായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. സംസ്കാരം ഇന്ന് 11.30ന് പാളിയത്ത്വളപ്പ് സമുദായ ശ്മശാനത്തിൽ. പി.പി. ചന്ദ്രൻ (റിട്ട. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബംഗളൂരു)-ഒ.എം. ജയശ്രീ ദമ്പതികളുടെ മകനാണ്. സഹോദരൻ: പരേതനായ വിനീത്ചന്ദ്രൻ.