വിശ്വാസം കരുത്തുറ്റതാക്കും
1487603
Monday, December 16, 2024 6:36 AM IST
‘മലബാറിന്റെ ഹൃദയത്തിൽ അലിഞ്ഞുചേർന്നതാണ് ദിവ്യകാരുണ്യഭക്തി. വിശുദ്ധ കുർബാന കേന്ദ്രീകൃതമായ ഒരു സാമൂഹിക ജീവിതക്രമമാണ് മലയോരജനത്തിനുള്ളത്. പരിശുദ്ധ കുർബാനയെ ആരാധിക്കാനും സ്നേഹിക്കാനും കിട്ടുന്ന അവസരങ്ങളെല്ലാം ഫലപ്രദമായി വിനിയോഗിക്കുന്ന ജീവിതശൈലി മലബാറിലെ ദൈവജനത്തിനുണ്ട്. വൈദികരും വിശ്വാസികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം വെളിപ്പെടുത്തുന്ന സുന്ദരമായ അനുഭവം കൂടിയായിരുന്നു ദിവ്യകാരുണ്യ കോൺഗ്രസും സമാപനത്തിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും. അനിഷേധ്യമായ ഈ ഇഴയടുപ്പം സഭയെയും വിശ്വാസത്തേയും കൂടുതൽ കരുത്തുറ്റതാക്കും.